തൊഴിലന്വേഷകര്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനും സ്വയം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളാണ് തൊഴില്‍ മേളയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാതല മെഗാ ജോബ് ഫെയര്‍ 2022 ന്റെ ഉദ്ഘാടനം തിരുവല്ല എംജിഎംഎച്ച്എസ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബശ്രീ മുഖേന നടത്തിയ സര്‍വേയിലൂടെ ജില്ലയിലെ തൊഴിലന്വേഷകരുടെ എണ്ണം കണക്കാക്കിയിരുന്നു. ഇതിനെതുടര്‍ന്നാണ് വിവിധസ്ഥാപനങ്ങളെയും കമ്പനികളെയും ഒരുമിപ്പിച്ച് തൊഴില്‍മേള സംഘടിപ്പിച്ചത്. ഒരു വീട്ടില്‍ ഒരാള്‍ക്ക് എങ്കിലും പൊതു ഉപജീവനമാര്‍ഗം സാധ്യമാക്കുന്നതിനായി എല്ലാ വകുപ്പുകളെയും ഉള്‍പ്പെടുത്തി പുതുതായി നല്കാന് കഴിയുന്ന തൊഴിലവസരങ്ങള്‍ കണക്കാക്കിയുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നു. അടിസ്ഥാന സൗകര്യവികസനം ഉറപ്പാക്കുന്നതിനൊപ്പം പൊതുജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു. സമൂഹത്തില്‍ നിലനില്‍ക്കുന്ന മറ്റ് തൊഴില്‍ സാധ്യതകളും തൊഴിലന്വേഷകര്‍ ഉപയോഗിക്കണമെന്നും ഇത്തരം സാധ്യതകള്‍ മുന്നോട്ടുവയ്ക്കുന്നതിന് തൊഴില്‍ മേളയിലൂടെ സാധിക്കണമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡ്വ.…
Read More