ആദി ഗുരു പ്രപഞ്ചം :എല്ലാവരോടും സ്നേഹപൂര്‍വ്വം പെരുമാറിയാല്‍ രോഗം താനെ മാറും : പത്മ ശ്രീ ലക്ഷ്മിക്കുട്ടി അമ്മ തിരുവനന്തപുരം വിതുര കല്ലാറില്‍നിന്നും രണ്ടു കിലോമീറ്റര്ഉള്ളില് കൊടുംകാട്ടില്‍ വെച്ച് പത്മ ശ്രീ ലക്ഷ്മികുട്ടിയമ്മയെ “കോന്നി വാര്‍ത്ത ഡോട്ട് കോം” കണ്ടു മുട്ടി :പച്ചില മരുന്നുകള്‍ നുള്ളുന്ന ഈ അമ്മയെ അടുത്തറിയാം ………………………………………………………………………………………………………….. ആദി ദ്രാവിഡ നാഗ ഗോത്രസംസ്കാരത്തിന്റെ ചികിത്സാരഹസ്യങ്ങളെ പുതുതലമുറയിലേക്ക് പകര്‍ന്ന എഴുപത്തിയഞ്ചുകാരിയായ ലക്ഷ്മിക്കുട്ടിയമ്മ .കാട്ടറിവുകള്‍ പച്ചില രഹസ്യമായി കൊണ്ട് നടക്കാതെ അനേകായിരം ആളുകള്‍ക്ക് പുതു ജീവിതം പകര്‍ന്നു നല്കിയ ഈ അമ്മയുടെ ജീവിത ചര്യ തന്നെയാണ് അപൂര്‍വ്വ വൈദ്യ പാടവത്തിനു കാരണം .രാജ്യം പത്മ ശ്രീ നല്കി ആദരിച്ചപ്പോള്‍ ഈ അമ്മ വീണ്ടും എളിമ നിലനിര്‍ത്തുന്നു .ഏഴര വെളുപ്പിനെ എഴുന്നേല്ക്കുകയും വനത്തില്‍ നിന്നും തൊടിയില്‍ നിന്നും ശേഖരിക്കുന്ന മരുന്നുകള്‍ അരച്ച് എണ്ണകാച്ചുകയും ,പേപ്പട്ടി വിഷം ,കടുവാ…
Read More