konnivartha.com: ഇസ്രായേലിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് വിവരങ്ങൾ പങ്കുവച്ചതിന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു. ഭീകരവാദത്തെ അതിന്റെ എല്ലാ രൂപത്തിലും അപലപിച്ച പ്രധാനമന്ത്രി, ഈ ദുഷ്കരമായ സമയത്ത് ഇസ്രായേലിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. സമൂഹ മാധ്യമമായ ‘എക്സി’ൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു: “പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഫോൺ കോളിനും നിലവിലുള്ള സാഹചര്യത്തെക്കുറിച്ചു വിവരങ്ങൾ നൽകിയതിനും ഞാൻ നന്ദി പറയുന്നു. ഈ ദുഷ്കരമായ സമയത്ത് ഇന്ത്യയിലെ ജനങ്ങൾ ഇസ്രായേലിനൊപ്പം ഉറച്ചുനിൽക്കുന്നു. ഭീകരതയെ അതിന്റെ എല്ലാ രൂപങ്ങളിലും ആവിഷ്കരണങ്ങളിലും ഇന്ത്യ ശക്തമായും അസന്ദിഗ്ധമായും അപലപിക്കുന്നു.” പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ഇന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൽ നിന്ന് ഒരു ടെലിഫോൺ കോൾ ലഭിച്ചു. ഇസ്രയേലിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും പരിക്കേറ്റവർക്കും അഗാധമായ അനുശോചനം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഈ ദുഷ്കരമായ സമയത്തിൽ ഇന്ത്യയിലെ ജനങ്ങൾ ഇസ്രായേലിനോട്…
Read More