ഉക്രൈനെതിരെ റഷ്യയുടെ അധിനിവേശ ശ്രമങ്ങളെ ഏതുവിധേനയും ചെറുക്കാൻ അമേരിക്കയ്ക്ക് പിന്നാലെ ബ്രിട്ടണും. നേരിട്ട് റഷ്യയെ ചെറുക്കു ന്നതിന് പകരം നാറ്റോ സഖ്യത്തിന് സൈനിക പിന്തുണ നൽകാനുള്ള അമേരിക്കയുടെ അതേ നയമാണ് ബ്രിട്ടണും സ്വീകരിച്ചിട്ടുള്ളത്. സൈനിക നീക്കങ്ങൾക്ക് കരുത്തുപകരാനായി ഫൈറ്റർ ജറ്റുകളും യുദ്ധകപ്പലുകളുമാണ് നാറ്റോയ്ക്ക് നൽകിയിട്ടുള്ളത്. പ്രധാനമന്ത്രി ബോറിസ് ജോൺസൻ തന്നെയാണ് നാറ്റോയ്ക്ക് പ്രതിരോധ സഹായം നൽകുന്നുവെന്ന കാര്യം വെളിപ്പെടുത്തിയത്. ഫൈറ്റർ ജറ്റുകളും യുദ്ധകപ്പലും മറ്റ് സൈനിക സംവിധാനങ്ങളും നാറ്റോക്കായി നൽകുകയാണ്. നാറ്റോയ്ക്ക് നൽകുന്ന സഹായം ഇരട്ടിയാക്കാനുള്ള ആലോചന കളും നടക്കുന്നുണ്ട്.ആയിരം സൈനികരാണ് ബ്രിട്ടന്റേതായി എസ്റ്റോണിയ യിലുള്ളത്. എസ്റ്റോണിയ കേന്ദ്രീകരിച്ചിരിക്കുന്ന നാറ്റോ സഖ്യത്തിന്റെ പ്രതിരോധ ശക്തിയാണ് വർദ്ധിപ്പിക്കുന്നത്. ബ്രിട്ടന്റെ സംയുക്ത സൈനിക മേധാവി അഡ്മിറൽ സർ ടോണി റാഡ്കിന്നിനാണ് സൈനിക നീക്കങ്ങളുടെ ചുമതല. ഇതുകൂടാതെ യു.കെ പ്രതിരോധ സെക്രട്ടറി ബെൻ വാലസ് ഹംഗറി, സ്ലോവേനിയ,കൊയേഷ്യ എന്നീ…
Read More