konnivartha.com : കോന്നി കല്ലേലി റോഡില്‍ ചെക്ക് പോസ്റ്റിനു സമീപം സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക് പറ്റി . വകയാര്‍ കൈതക്കര നിവാസിയ്ക്ക് ആണ് പരിക്ക് പറ്റിയത് എന്ന് അറിയുന്നു .ഇയാളെ കോന്നിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . കൊക്കാതോടിനു ഉള്ള സ്വകാര്യ ബസ്സ് വരുന്നത് കണ്ടു സൈഡ് ഒതുക്കുന്നതിന് ഇടയില്‍ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത് എന്ന് കരുതുന്നു . ഇയാള്‍ക്ക് ഒപ്പം പിറകില്‍ ഇരുന്നു യാത്ര ചെയ്ത ആളിന് പരിക്ക് ഇല്ല . ചെക്ക് പോസ്റ്റ് മുതല്‍ കല്ലേലി പാലം വരെ റോഡിനു വീതി കുറവാണ് .കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞു വീണത് പല സ്ഥലത്തും മുറിച്ചു മാറ്റി ഗതാഗത സൌകര്യ പൂര്‍വ്വം ഇട്ടിട്ടില്ല . മുറിച്ച മരങ്ങള്‍ റോഡിനോട് ചേര്‍ന്നു തന്നെ ഇട്ടു .ഇത് പലപ്പോഴും ഗതാഗത തടസ്സം സൃഷ്ടിക്കുന്നു .…
Read More