konnivartha.com : പത്തനംതിട്ട നിന്നും അടൂര്‍ക്ക് പോയ ബസ്സിന് മുകളിലേക്ക് കോണ്‍ക്രീറ്റ് മിക്സ് വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു .ഇരു വാഹനവും റോഡിലേക്ക് മറിഞ്ഞു .കോണ്‍ക്രീറ്റ് മിക്സ് വാഹനം നിയന്ത്രണം വിട്ട് ബസ്സിനു മുകളിലേക്ക് മറിഞ്ഞതോടെ ബസ്സ് ഒരു ഭാഗത്തേക്ക് മറിഞ്ഞു . ബസ്സില്‍ ഉള്ള നിരവധി ആളുകള്‍ക്ക് പരിക്ക് പറ്റി .കൈപ്പട്ടൂര്‍ സ്കൂള്‍ ഭാഗത്ത് വെച്ചാണ് അപകടം ഉണ്ടായത് . ബസ്സില്‍ മുപ്പതോളം യാത്രികര്‍ ഉണ്ടായിരുന്നു .ഇതില്‍ 25 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .ഒരാളുടെ നില ഗുരുതരമാണ് കോണ്‍ക്രീറ്റ് മിക്സ് വാഹനത്തിലെ ഡ്രൈവര്‍ക്ക് പരിക്ക് ഉണ്ട് .അപകടത്തിന് കാരണം ലോറിയുടെ മുന്‍വശത്തെ ടയര്‍ പൊട്ടിയതെന്ന് സംശയം. അമിത വേഗതയില്‍ വന്ന ലോറിയുടെ മുന്‍വശത്ത് വലതു ടയറിന്റെ ഭാഗം അകത്തേക്ക് തിരിയുന്നതും തുടര്‍ന്ന് പൊട്ടുന്നതു പോലെയും ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്ന് കോണ്‍ക്രീറ്റ് മിക്‌സര്‍ ബസിലേക്ക്…
Read More