കൊവിഡ് വ്യാപനം; സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവച്ചു

  സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവച്ചു, പുതുക്കിയ തീയതി പിന്നീട് തീരുമാനിക്കും. കൊവിഡ് പടരുന്നതിനിടെ സിപിഐഎം ജില്ലാ സമ്മേളനങ്ങൾ നടത്തുന്നതിനെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെയാണ് ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനം മാറ്റിയത്. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനമെന്നും പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ അറിയിച്ചു. തൃശൂർ സമ്മേളനം ഇന്ന് അവസാനിപ്പിക്കാണ് തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് ആലപ്പുഴ സമ്മേളനവും മാറ്റിവെക്കാൻ തീരുമാനിച്ചത്.

Read More