കോന്നി കേന്ദ്രീയവിദ്യാലയം റോഡ് നിര്‍മാണം :കൃഷി വകുപ്പിന്റെ ഭൂമിക്ക് അപേക്ഷ നല്‍കിയിട്ടില്ല

  konnivartha.com: കേന്ദ്രീയവിദ്യാലയം ആവശ്യപ്പെട്ടാല്‍ കൃഷിവകുപ്പ് അനുമതി ലഭ്യമാക്കണമെന്ന് അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ കോന്നി കേന്ദ്രീയവിദ്യാലയത്തിലേക്കുള്ള റോഡ് നിര്‍മാണത്തിന് അനുമതി ആവശ്യപ്പെട്ടുകൊണ്ട് കൃഷി വകുപ്പിന്റെ ഭൂമിക്ക് അപേക്ഷ നല്‍കിയിട്ടില്ലെന്നും ലഭിച്ചാലുടന്‍ പരിഗണിക്കണമെന്നും അഡ്വ. കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചത് അനുസരിച്ച് കേന്ദ്രീയവിദ്യാലയത്തിന്റെ കത്ത് ഇതുവരെ ലഭിച്ചിട്ടില്ല. രാക്ഷസന്‍പാറ റവന്യു ഭൂമിയുടെ കൈയ്യേറ്റം ഒഴിപ്പിക്കാന്‍ 10 ദിവസത്തിനുള്ളില്‍ നടപടികള്‍ സ്വീകരിക്കണം. ആവണിപ്പാറയിലേക്കുള്ള പാലം നിര്‍മാണം വേഗത്തിലാക്കണം. കോന്നി താഴം, അരുവാപ്പുലം, മലയാലപ്പുഴ എന്നിവിടങ്ങളില്‍ കുടിവെള്ളം മുടങ്ങരുതെന്നും കെഎപി കനാലിലൂടെയുള്ള ജലവിതരണം വേഗത്തിലാക്കണമെന്നും എംഎല്‍എ പറഞ്ഞു. കോന്നി കേന്ദ്രീയവിദ്യാലയത്തിലേക്കുള്ള റോഡ് നിര്‍മാണം പൊതുവികാരമായി കണ്ട് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ. ജയവര്‍മ…

Read More