കോന്നി കൊക്കാത്തോട് ഗ്രാമത്തിന് അഭിമാന മുഹൂര്‍ത്തം :കെ.പി. ജോര്‍ജ് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി; കുടിയേറ്റ ചരിത്രത്തില്‍ പുതിയ അധ്യായം: കോന്നി കൊക്കാത്തോട് ഗ്രാമത്തില്‍ കേളയില്‍കുടുംബത്തിലാണു ജോര്‍ജ് ജനിച്ചത് ……………… റിപ്പോര്‍ട്ട് – ജീമോന്‍ ഹൂസ്റ്റണ്‍ ……………ഹൂസ്റ്റണ്‍: ഭാര്യ ഷീബയുടെ കയ്യിലുള്ള ബൈബിളില്‍ തൊട്ട് സത്യവാചകം ഏറ്റു ചൊല്ലിയതോടെ കെ.പി. കോര്‍ജ് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജിയായി. 3000 ഉദ്യോഗസ്ഥരും 370 മില്യന്‍ ബജറ്റുമുള്ള കൗണ്ടിയുടെ തലവനായി ജോര്‍ജ് സ്ഥാനമേല്‍ക്കുന്ന ചരിത്രപരമായ ചടങ്ങില്‍ അമ്മ ഏലിയാമ്മയടക്കം കുടുംബാംഗങ്ങളും ഒട്ടേറെ മലയാളികളും പങ്കെടുത്തു.പത്തനംതിട്ട ജില്ലയില്‍ കോന്നി കൊക്കാത്തോട് ഗ്രാമത്തില്‍ കേളയില്‍കുടുംബത്തിലാണു ജോര്‍ജ് ജനിച്ചത്. മുംബൈയില്‍ അല്പകാലം ജോലി ചെയ്ത ശേഷം 1993 ല്‍ മറ്റനേകം കുടിയേറ്റക്കാരെപ്പോലെ ന്യു യോര്‍ക്കിലെത്തി. ഷുഗര്‍ ക്രീക്ക് ബാപ്ടിസ്റ്റ് ചര്‍ച്ചിലെ പാസ്റ്റര്‍ റവ. ലിബിന് എബ്രഹാമിന്റെ പ്രാര്‍ഥനയോടെയാണു ചടങ്ങുകള്‍ ആരംഭിച്ചത. പ്രീസിംഗ്ട്3ലെ കോണ്‍സ്റ്റബിള്‍ വെയ്ന്‍…
Read More