കോന്നി വനം ഡിവിഷൻ്റെ ഡിസാസ്റ്റർ മാനേജ്മെൻ്റ് പ്ലാൻ തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം

  konnivartha.com : കോന്നി വനം ഡിവിഷൻ്റെ ഡിസാസ്റ്റർ മാനേജ്മെൻ്റ് പ്ലാൻ തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. മഹാത്മാ ഗാന്ധി സർവകലാശാല പരിസ്ഥിതി ശാസ്ത്ര പഠന വകുപ്പിൻ്റെ സഹായത്തോടു കൂടിയാണ് പ്ലാൻ തയാറാക്കപ്പെടുന്നത്. ഇതിനോടൊപ്പം തന്നെ ആദിവാസി സമൂഹങ്ങൾ ഉപജീവനത്തിനായി ആശ്രയിക്കുന്ന തടിയിതര വന വിഭവങ്ങളുടെ ശാസ്ത്രീയമയ പരിപാലനത്തിനുള്ള പദ്ധതിയും സർവ്വകലാശാലയുടെ സഹായത്തോടെ തയ്യാറാക്കപ്പെടുന്നൂ. പ്ലാൻ തയാറാക്കുന്നതിൻ്റെ ഭാഗമായി പരിസ്ഥിതി ശാസ്ത്ര പഠന വകുപ്പിലെ അധ്യാപകർ, ഗവേഷകർ, Msc Environmental Management,& Disaster management വിദ്യാർത്ഥികൾ എന്നിവർ കോന്നി, അച്ചൻ കോവിൽ വന ഡിവിഷനിൽ ഉൾപ്പെട്ട നീർത്തടങ്ങളും, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളും, ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങളും സന്ദർശിച്ചു. കോന്നി ഡി. എഫ്. ഒ ശ്യാം മോഹൻ ലാൽ IFS, പരിസ്ഥിതി ശാസ്ത്ര പഠന വകുപ്പ് മേധാവിയും Disaster Management വിദഗ്ദനുമായ ഡോ. ബൈജു കെ. ആർ, Assistant…

Read More