കോവിഡ് 19:വരും ദിവസങ്ങളില്‍ ജില്ലയില്‍ കൂടുതല്‍ കരുതലും ജാഗ്രതയും വേണം

  (കോന്നിയില്‍ പുതിയതായി ആരംഭിച്ച കോവിഡ് കെയര്‍ സെന്ററുകളില്‍ ഉടന്‍ തന്നെ ചുമതലക്കാരെ നിയമിക്കണം) പത്തനംതിട്ട ജില്ലയിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും വരുംദിവസങ്ങളില്‍ എത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ കൂടുതല്‍ കരുതലും ജാഗ്രതയും വേണമെന്ന് ജില്ലയുടെ ചുമതലയുള്ള വനംവകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. ജില്ലയിലെ കോവിഡ് 19 പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗവും മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും സംബന്ധിച്ച് ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരണം. വീടുകളിലുള്ളവരെ നിരീക്ഷിക്കുന്നതിനായി വാര്‍ഡ്, പഞ്ചായത്ത് തലത്തില്‍ രൂപികരിച്ചിരിക്കുന്ന കമ്മിറ്റികള്‍ മേല്‍നോട്ടം വഹിക്കണം. അതത് നിയോജകമണ്ഡലങ്ങളില്‍ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി നിരീക്ഷണ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം. ജില്ലയിലേക്ക് എത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് രോഗവും കൂടാന്‍ സാധ്യതയുണ്ട്. സാമൂഹ്യ വ്യാപനം ഉണ്ടാകാതിരിക്കാന്‍ എല്ലാവരെയും…

Read More