പത്തനംതിട്ട :ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപനവുമായി ബന്ധപ്പെട്ട് പത്തനംതിട്ട നഗരത്തിൽ ഉച്ചക്ക് ശേഷം ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ IPS അറിയിച്ചു. വടശ്ശേരിക്കര റാന്നി ഭാഗത്തുനിന്നും തിരുവനന്തപുരം അടൂർ ഭാഗത്തേക്ക് പോകുന്ന കെ എസ് ആർ ടി സി ബസ്സുകൾ കുമ്പഴ വഴി കെ എസ് ആർ ടി സി സ്റ്റാൻഡിലെത്തി തിരികെ കുമ്പഴ മല്ലശ്ശേരി മുക്ക്, പ്രമാടം വാഴമുട്ടം ഓമല്ലൂർ വഴി പോകേണ്ടതാണ്. വടശ്ശേരിക്കര, റാന്നി ഭാഗത്തുനിന്നും അടൂർ തിരുവനന്തപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കുമ്പഴ മല്ലശ്ശേരി പ്രമാടം, വാഴമുട്ടം ഓമല്ലൂർ വഴി പോകണം. വടശ്ശേരിക്കര റാന്നി എന്നിവടങ്ങളിൽ നിന്ന് പത്തനംതിട്ടക്ക് വരുന്ന പ്രൈവറ്റ് ബസ്സുകൾ കുമ്പഴ വഴി പ്രൈവറ്റ് സ്റ്റാന്റിലെത്തി തിരികെ കുമ്പഴ വഴി പോകേണ്ടതാണ്. ഓമല്ലൂർ ഭാഗത്തുനിന്നും റാന്നി വടശേരിക്കര…
Read More