konnivartha.com : തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ മണ്ണീറ, എലിമുള്ളുംപ്ലാക്കല്‍ എന്നീ വാര്‍ഡുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് 1012 വീടുകള്‍ക്ക് ഗാര്‍ഹിക കണക്ഷന് നല്‍കുന്നതിന് ജലജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തിയുള്ള 9.36 കോടി രൂപയുടെ പദ്ധതി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിസ്ട്രിക്ട് വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ മിഷന്(ഡി ഡബ്ല്യു എസ് എം) യോഗം അംഗീകരിച്ചു. 11.57 കോടി രൂപയാണ് എസ്റ്റിമേറ്റ് തുക. 2.21 കോടി രൂപ സിഎഫ്സി ഫണ്ടില്‍ പഞ്ചായത്ത് കേരളാ വാട്ടര്‍ അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. തുക ഉപയോഗിച്ച് പദ്ധതി പ്രദേശത്ത് കിണര്‍, പമ്പ് സെറ്റ് എന്നിവ സ്ഥാപിക്കും. അരുവാപ്പുലം പഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച് വാര്‍ഡുകളില്‍ വനത്താല്‍ ചുറ്റപ്പെട്ട പ്രദേശത്ത് വനം വകുപ്പിന്റെ അനുമതിയോടെ മൂന്നു ചെറുകിട കുടിവെള്ള പദ്ധതിക്കായി 14.09 കോടി രൂപയുടെ പ്രൊപ്പോസല്‍ അംഗീകരിച്ചു. പന്തളം തെക്കേക്കര പഞ്ചായത്തില്‍…
Read More