തദേശതിരഞ്ഞെടുപ്പ്:പത്തനംതിട്ട ജില്ലയില്‍ പൊതുനിരീക്ഷകന്‍ ചുമതലയേറ്റു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ പൊതു നിരീക്ഷകനായി കില ഡയറക്ടര്‍ എ നിസാമുദ്ദീന്‍ ചുമതലയേറ്റു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ എസ് പ്രേം കൃഷ്ണനുമായി കലക്ടറേറ്റ് ചേംബറില്‍ പൊതു നിരീക്ഷകന്‍ കൂടിക്കാഴ്ച നടത്തി. ടൂറിസം അതിഥി മന്ദിരമാണ് നിരീക്ഷകന്റെ പ്രവര്‍ത്തന കാര്യാലയം. രാവിലെ 10 മുതല്‍ 11.30 വരെ പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി അറിയിക്കാം. ഫോണ്‍ : 9447183200.

Read More