തൊഴിലുറപ്പ് പദ്ധതിയിലെ മികവുമായി നെടുമ്പ്രം ഗ്രാമപഞ്ചായത്ത്

തൊഴിലുറപ്പ് പദ്ധതിയിലെ മികവുമായി നെടുമ്പ്രം ഗ്രാമപഞ്ചായത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. പ്രസന്നകുമാരി സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും തൊഴിലുറപ്പ് പദ്ധതിയിലെ പ്രവര്‍ത്തന മികവിനുള്ള മഹാത്മാ പുരസ്‌കാരം നേടി മുന്നേറുകയാണ് നെടുമ്പ്രം ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ വര്‍ഷം പഞ്ചായത്തിലെ 500 തൊഴിലുറപ്പ് തൊഴിലാളികളില്‍ 305 പേര്‍ക്ക് 100 ദിവസം തൊഴില്‍ ലഭിച്ചു. പഞ്ചായത്തില്‍ ആകെ 38,750 തൊഴില്‍ദിനങ്ങള്‍ ലഭിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ ജന സേവന പദ്ധതികളേയും പരിപാടികളെയും കുറിച്ച് പ്രസിഡന്റ് റ്റി. പ്രസന്നകുമാരി സംസാരിക്കുന്നു: കാര്‍ഷികം കാര്‍ഷിക മേഖലയിലെ ഉത്പാദന വര്‍ധനവിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി വീട്ടുവളപ്പില്‍ കൃഷിത്തോട്ടം എന്ന പദ്ധതിയിലൂടെ ഗ്രോബാഗ് നിറച്ചു വീടുകളില്‍ എത്തിക്കുന്നുണ്ട്. തരിശു നിലങ്ങള്‍ കാര്‍ഷിക യോഗ്യമാക്കുന്നതിനായി സുഭിക്ഷ കേരളം, തരിശു കൃഷി എന്നീ പദ്ധതികള്‍ നടപ്പാക്കി വരുന്നു. ഇടവിള കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, കാച്ചില്‍…

Read More