ശിൽപ-ചിത്ര- ചലച്ചിത്രമേഖലകളിലെ പ്രതിഭകൾക്കായി ചങ്ങനാശ്ശേരി ബി & എസ് ശിൽപ -ചിത്ര സ്റ്റുഡിയോ കം കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ പ്രഥമ ബി & എസ് ആർട്ട് എക്സലൻസ് പുരസ്കാരം ചലച്ചിത്രതാരവും കേന്ദ്ര ഫിലിം സെൻസർ ബോർഡംഗവുമായ കൃഷ്ണപ്രസാദ്, ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് കാർട്ടൂണിസ്റ്റ് ജിതേഷ്‌ജി എന്നിവർക്ക് ലഭിച്ചു. അമേരിക്കയിലെ ലോസ് ആഞ്ചലസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്റർന്നാഷണൽ റാങ്കർ ഡോട് കോം ലിസ്റ്റിന്റെ 2019 ലെ ടോപ് 10 സെലിബ്രിറ്റി ആർട്ടിസ്റ്റ് പട്ടികയിൽ ഉൾപ്പെട്ട ഇൻഡ്യൻ അതിവേഗചിത്രകാരൻ കൂടിയാണു പന്തളം സ്വദേശിയായ ജിതേഷ്ജി . 25000 രൂപയും ശിൽപി ബിജോയ് ശങ്കർ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവുമടങ്ങിയതാണു പുരസ്കാരം. 2019 ഒക്റ്റോബർ 27 ഞായറാഴ്ച രാവിലെ 10 നു ചങ്ങനാശ്ശേരി പുഴവാതിലുള്ള ബി & എസ് ആർട്ട് സ്റ്റുഡിയോ കം കൾച്ചറൽ സെന്റർ ആസ്ഥാനത്ത് നടക്കുമെന്ന് പുരസ്കാരസമിതി…
Read More