നായ ശല്യം കാരണം കയ്യിൽകരുതിയ കമ്പിവടി കണ്ട് തെറ്റിദ്ധരിച്ച് ആക്രമണം : അടിയേറ്റ ഗൃഹനാഥൻ മരിച്ചു

  പത്തനംതിട്ട : പ്രദേശത്തെ നായ്ശല്യം കാരണം കയ്യിൽ കരുതിയ കമ്പിവടി കണ്ട് തന്നെ ആക്രമിക്കാനാണെന്ന് തെറ്റിദ്ധരിച്ച്, ആക്രമിച്ചതിനെ തുടർന്ന് തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു. എരുമക്കാട് കളരിക്കോട് സ്വദേശി സജി (46) ആണ് കൊല്ലപ്പെട്ടത്.   സംഭവത്തിൽ പ്രതിയായ അയൽവാസി ഇടയാറന്മുള കളരിക്കോട് വടക്കേതിൽ റോബിൻ എബ്രഹാം (26) ആറന്മുള പോലീസിന്റെ പിടിയിലായി. ഇന്നലെ (18.04.2022) രാത്രി എട്ടുമണിക്ക് കളരിക്കോട് പരുത്തുംപാറയിലാണ് സംഭവം. നായകളുടെ ശല്യം കാരണം കയ്യിൽ കമ്പിവടിയുമായി നിന്ന പരുത്തുംപാറ വടക്കേചരുവിൽ സന്തോഷിനൊപ്പം നിൽക്കുകയായിരുന്നു കൊല്ലപ്പെട്ട സജി. തന്നെ ആക്രമിക്കാൻ വന്നതാണോ എന്ന് ചോദിച്ച് അസഭ്യം വിളിച്ചുകൊണ്ടു പ്രതി സജിയുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയായിരുന്നു. തുടർന്ന്, സജിയെ മർദ്ദിക്കുന്നത് കണ്ട് തടസ്സം പിടിച്ച സന്തോഷിന്റെ കയ്യിലിരുന്ന കമ്പിവടി പിടിച്ചുവാങ്ങി പ്രതി സജിയുടെ തലക്കടിച്ചു.     താഴെവീണപ്പോൾ പലതവണ തലയിൽ തന്നെ അടിക്കുകയും,…

Read More