പത്തനംതിട്ട ജില്ലയുടെ ആരോഗ്യമേഖലയുടെ വികസനത്തിന് 42.72 കോടി രൂപയുടെ അംഗീകാരം ലഭിച്ചത് അഭിമാനകരം: മന്ത്രി വീണാ ജോര്‍ജ്

  konnivartha,com : പത്തനംതിട്ട ജില്ലയുടെ ആരോഗ്യമേഖലയില്‍ 42.72 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചത് ഏറെ അഭിമാനകരമായ നേട്ടമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസനസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. കോഴഞ്ചേരി പാലത്തിന്റെ അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുക്കുന്നതിന് 19 കോടി രൂപയുടെ ഫണ്ട് ലഭ്യമായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അക്വിസിഷന്‍ അഡൈ്വസര്‍ പ്രദേശത്തെ കുടുംബങ്ങളുമായി സംസാരിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാകും. പൂര്‍ത്തിയാകാതെ കിടക്കുന്ന മാരാമണ്‍-ആറാട്ടുപുഴ റോഡ് ദുരിതപൂര്‍ണമായ യാത്രയാണെന്നും അത് സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും കളക്ടര്‍ നേരിട്ട് ഇടപെടണമെന്നും മന്ത്രി പറഞ്ഞു. ലൈഫ്മിഷന്‍ പദ്ധതിയിലെ വീട് നിര്‍മാണത്തിനായി മണ്ണ് നീക്കം ചെയ്യുന്നതിന് ജിയോളജി…

Read More