പെരുനാട് സ്റ്റേഷനിലെ സിപിഒയ്ക്ക് മർദനം. സീനിയർ സിപിഒ അനിൽ കുമാറിനാണ് മർദ്ദനം ഏറ്റത്.ഡ്യൂട്ടി കഴിഞ്ഞ് പോകും വഴിയായി ഇന്ന് രാവിലെയായിരുന്നു സംഭവം. റോഡ് തടഞ്ഞ് തടിലോറി നിർത്തിയത് ചോദ്യം ചെയ്തതിനായിരുന്നു മർദ്ദനം. സംഭവത്തിൽ അത്തിക്കയം സ്വദേശി അലക്സ് , സച്ചിൻ എന്നിവരെ അറസ്റ്റ് ചെയ്തു ഡ്യൂട്ടി കഴിഞ്ഞ് പോകും വഴിയാണ് റോഡിന് കുറുകെ ലോറിയിട്ട് തടി കയറ്റുന്നത് അനിൽ കുമാറിന്റെ ശ്രദ്ധയിൽപ്പെടുന്നത്. റോഡിൽ ഗതാഗത തടസം സൃഷ്ടിച്ചുകൊണ്ടായിരുന്നു തടി കയറ്റൽ. തുടർന്ന് ഇത് സിപിഒ അനിൽ കുമാർ ചോദ്യം ചെയ്യുകയും ഇവർ ക്രൂരമായി മർദിക്കുകയും ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്യാൻ വന്ന പെരുനാട് സിഐക്ക് നേരെയും കൈയ്യേറ്റം ഉണ്ടായി.
Read More