പൊതുയിടം എന്റേതും: പത്തനംതിട്ട അബാന്‍ ടവറില്‍ നിന്നും രാത്രി നടത്തം ശ്രദ്ധേയമായി

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള അതിക്രമങ്ങളും ലിംഗ വിവേചനങ്ങള്‍ക്കും എതിരായി പൊതുബോധം ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ നേതൃത്വത്തില്‍ പൊതുയിടം എന്റേതും എന്ന പേരില്‍ രാത്രി നടത്തം സംഘടിപ്പിച്ചു. പത്തനംതിട്ട അബാന്‍ ടവറില്‍ നിന്നും ശനിയാഴ്ച രാത്രി ഒന്‍പതിന് ആരംഭിച്ച രാത്രി നടത്തം 10ന് ജില്ലാ സ്റ്റേഡിയത്തില്‍ സമാപിച്ചു. പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്ത്രീകള്‍ സുരക്ഷിതമാകുന്ന ഇടമാണ് സംസ്‌കാര സമ്പന്നമായതെന്ന് ചെയര്‍മാന്‍ പറഞ്ഞു.   യഥാര്‍ഥ സ്വാതന്ത്ര്യത്തിലേക്ക് സ്ത്രീകളും കുഞ്ഞുങ്ങളും പുരുഷന്മാരും എല്ലാവരും പറന്നുയരാന്‍ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് സന്ദേശം നല്‍കിയ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. മകന്‍ മല്‍ഹാറിനൊപ്പമാണ് കളക്ടര്‍ പരിപാടിയില്‍ പങ്കെടുത്തത്. പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിരാമണിയമ്മ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അംബികാവേണു, നഗരസഭ വാര്‍ഡ്…

Read More