ബഫർ സോൺ: ജനവാസ മേഖലയെ പൂർണ്ണമായി ഒഴിവാക്കുക:22 മുതൽ 25 വരെ സിപിഐ എം  നേതൃത്വത്തിൽ പ്രക്ഷോഭ ജാഥ

  konnivartha.com /പത്തനംതിട്ട : സംരക്ഷിത വനത്തോട് ചേർന്ന ഒരു കിലോമീറ്റർ  പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീം കോടതി ഉത്തരവ് മറികടക്കാന്‍  കേന്ദ്രം അടിയന്തിരമായി  നിയമനിർമാണം നടത്തി  ജനങ്ങളെ സംരക്ഷിക്കണമെന്ന്  സിപിഐ എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കോടതി വിധി മലയോര  മേഖലയില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളത്. പത്തനംതിട്ട ജില്ലയിലെ പെരുനാട് ,വടശ്ശേരിക്കര, സീതത്തോട്, ചിറ്റാർ,തണ്ണിത്തോട്,  അരുവാപ്പുലം പഞ്ചായത്തുകളും, വെച്ചൂച്ചിറ പഞ്ചായത്തിലെ കൊല്ലമുള വില്ലേജും ഉത്തരവ് പ്രകാരം ബഫർ സോൺ മേഖലയാകും. സുപ്രീം കോടതി ഉത്തരവ് തിരുത്തിക്കാൻ നിയമനിർമാണം നടത്താൻ കേന്ദ്രത്തില്‍  സമ്മർദ്ദം ചെലുത്തുന്നതിന്  പകരം  യുഡിഎഫും, കോൺഗ്രസും   സംസ്ഥാന സർക്കാരിനെതിരെ പ്രചരണം  നടത്തുന്നത് ജനങ്ങളെ വഞ്ചിക്കാനാണ്.  യുഡിഎഫിന്റെ  രാഷ്ട്രീയ ലക്ഷ്യം ജനങ്ങള്‍ തിരിച്ചറിയും. പരിസ്ഥിതിസംരക്ഷണത്തിന്റെ മറവിൽ  കർഷകജനതയെ കുടിയേറ്റമണ്ണിൽ നിന്നും അന്യവൽക്കരിക്കാൻ  ഗാഡ്ഗിൽ  കസ്തൂരി രംഗൻ കമീഷനുകളെ നിയോഗിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തിലെ   യുപിഎ…

Read More