ഭിന്നശേഷി സഹോദരങ്ങളുടെ സ്വയംപര്യാപ്തതയും സ്വാശ്രയത്വവും ലക്ഷ്യം: മന്ത്രി ഡോ. ആര്‍. ബിന്ദു

  konnivartha.com: സ്വയംപര്യാപ്തതയിലേക്കും സാശ്രയത്വത്തിലേക്കും ഭിന്നശേഷി സഹോദരരെ എത്തിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ സർക്കാർ നടത്തുന്നതെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ പത്തനംതിട്ട ജില്ലയിലെ ഭിന്നശേഷിക്കാരായ ഗുണഭോക്താക്കള്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം തിരുവല്ല സത്രം കോംപ്ലെക്‌സില്‍ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.   ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള സർക്കാർ സഹായങ്ങൾ ഭിന്നശേഷിക്കാരുടെ അവകാശമാണ്. കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹാർദ സംസ്ഥാനമാക്കി മാറ്റുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിതലക്ഷ്യമാണ്. ഇതിനായി ഭിന്നശേഷി പുനരധിവാസ മേഖലയിലുൾപ്പെടെ ഒട്ടേറെ പദ്ധതികൾക്ക് സർക്കാർ രൂപംകൊടുത്തിട്ടുണ്ട്.   പൊതു ഇടങ്ങൾ, വിദ്യാലയങ്ങൾ, ഓഫീസുകൾ എന്നിവയെല്ലാം ഭിന്നശേഷി സൗഹാർദ്ദപരമാക്കുന്നതിനായി തടസരഹിത കേരളം പദ്ധതി നടപ്പിലാക്കിയത്. തീവ്രഭിന്നശേഷിക്കാരുടെ കുടുംബങ്ങൾക്ക് ഒന്നിച്ചുതാമസിക്കാനും എല്ലാവിധ ആരോഗ്യ പരിപാലന കേന്ദ്രങ്ങളും തൊഴിൽ കേന്ദ്രങ്ങളും ചേരുന്ന പുനരധിവാസ ഗ്രാമങ്ങൾ സർക്കാർ ഏറ്റെടുത്തിരിക്കുന്ന…

Read More