konnivartha.com : അടൂര്‍ മഹാത്മ ജനസേവനകേന്ദ്രത്തിലെ അന്തേവാസി കണ്ണപ്പന് കെ (62) വാര്‍ദ്ധക്യ രോഗങ്ങളെ തുടര്‍ന്ന് നിര്യാതനായി. പരസഹായമില്ലാതെ കിടപ്പുരോഗിയായിരുന്ന ഇദ്ദേഹത്തെ 2019 നവംബര്‍ 19ന് കോന്നി പോലീസിന്റെ നിര്‍ദ്ദേശപ്രകാരം മഹാത്മയില്‍ ഏറ്റെടുത്തു സംരക്ഷിച്ചുവരുകയായിരുന്നു. മൃതദേഹം മൗണ്ട്സിയോണ്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ മൃതദേഹം ഏറ്റു വാങ്ങി ബന്ധുക്കളുടെ സഹായത്തോടെ അടക്കം ചെയ്യുമെന്ന് അരുവാപ്പുലം പഞ്ചായത്ത് കല്ലേലി തോട്ടം വാര്‍ഡ് മെമ്പര്‍ സിന്ധു അറിയിച്ചു .
Read Moreടാഗ്: മഹാത്മ ജനസേവനകേന്ദ്രം അന്തേവാസി നിര്യാതനായി
മഹാത്മ ജനസേവനകേന്ദ്രം അന്തേവാസി നിര്യാതനായി
അടൂര്‍ മഹാത്മ ജനസേവനകേന്ദ്രത്തിലെ അന്തേവാസി ദാവീദ് (75) വാര്‍ദ്ധക്യ രോഗങ്ങളെ തുടര്‍ന്ന് നിര്യാതനായി. കഴിഞ്ഞമാസം 11ന് കൊടുമണ്‍ പ്രദേശത്ത് അലഞ്ഞ് തിരിഞ്ഞ് കണ്ടെത്തിയതിനെത്തുടര്‍ന്ന് കൊടുമണ്‍ പോലീസാണ് ഇദ്ദേഹത്തെ മഹാത്മ ജനസേവനകേന്ദ്രത്തില്‍ എത്തിച്ചത്. പത്രവാര്‍ത്തകളിലൂടെ കുളക്കട ഗ്രാമപഞ്ചായത്ത് മെംബര്‍ ഇന്ദുകുമാര്‍ ഇദ്ദേഹത്തെ തിരിച്ചറിഞ്ഞിരുന്നു. പൂവറ്റൂർ DVNSSHSS ന് സമീപത്തെ താമസക്കാരനായിരുന്ന ഇദ്ദേഹത്തിന് ഭാര്യയും മൂന്ന് മക്കളും ഉളളതായി അറിയുവാന്‍ കഴിഞ്ഞെങ്കിലും ആരും അന്വേഷിച്ച് എത്തിയിരുന്നില്ല. മൃതദേഹം മൗണ്ട്സിയോണ്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്ബന്ധുക്കള് എത്തിയാല്‍ മൃതദേഹം വിട്ടുനല്‍കുമെന്ന് മഹാത്മ ജനസേവനകേന്ദ്രം ചെയര്മാന് അറിയിച്ചു. ഫോണ്‍ 04734 299900
Read More