റീ ബില്‍ഡ് കേരള: റാന്നിയിലെ റോഡുകളുടെ നിര്‍മാണം വേഗമാക്കും

റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള റാന്നി നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തികള്‍ വേഗമാക്കാന്‍ തീരുമാനം. റോഡുകളുടെ നിര്‍മാണത്തെ സംബന്ധിച്ച് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത അവലോകന യോഗത്തിലാണ് തീരുമാനം. ജലവിതരണ കുഴലുകള്‍  മൂലം നിര്‍മാണ തടസം നേരിടുന്ന മേലേപ്പടി -ചെല്ലക്കാട്, വലിയപറമ്പില്‍ പടി – ഈട്ടിച്ചുവട്, കിളിയാനിക്കല്‍ – തൂളികുളം എന്നീ റോഡുകള്‍ ഇരു വകുപ്പിലെയും അധികൃതര്‍ പരിശോധന നടത്തി നിര്‍മാണം വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കുന്നതിന് നിര്‍ദേശം നല്‍കി.   നിര്‍മാണ പ്രതിസന്ധി നേരിടുന്ന വലിയപറമ്പില്‍ പടി – ഈടിച്ചുവട് റോഡിന്റെ നിര്‍മാണം മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കി. ചണ്ണ – കുരുമ്പന്‍മൂഴി റോഡ് ഏപ്രില്‍ 31നകം പൂര്‍ത്തീകരിക്കും. മേലേപ്പടി -ചെല്ലക്കാട്, ബംഗ്ലാം കടവ് – വലിയകുളം റോഡ്  മാര്‍ച്ചില്‍ നിര്‍മാണം പൂര്‍ത്തീകരിക്കും. മടുക്കമുട് – അയ്യപ്പ മെഡിക്കല്‍ കോളജ് റോഡ്.…

Read More