കെ.എസ്.റ്റി.പി റോഡ് പണിയിൽ വ്യാപക ക്രമക്കേട് : സമര പരിപാടികൾക്ക് കോൺഗ്രസ്സ് ഒരുങ്ങുന്നു

  KONNI VARTHA.COM : പുനലൂർ-മൂവാറ്റുപുഴ കെ.എസ്.റ്റി.പി റോഡ് പണിയിൽ വ്യാപക ക്രമക്കേടെന്ന് കോൺഗ്രസ്സ് കോന്നി മണ്ഡലം കമ്മിറ്റി ആരോപിച്ചു.വകയാർ-കോന്നി ബസ് സ്റ്റാന്റ് വരെ ചില ഭാഗങ്ങളിൽ കൃത്യമായ വീതി ഇല്ലാതെയാണ് റോഡ് പണി നടക്കുന്നത്. റോഡ് പണിയുടെ മറവിൽ വ്യാപക മണ്ണ് കടത്ത്‌ നടക്കുന്നു.പോലീസ്,റവന്യു വകുപ്പ് അധികാരികൾ നടപടി സ്വീകരിക്കുന്നില്ല.റോഡ് പണി കാരണം കുടിവെള്ള വിതരണം തടസ്സപ്പെട്ടിട്ട് മാസങ്ങൾ ആയെങ്കിലും അത് പരിഹരിക്കുവാൻ ഉള്ള നടപടികൾ എങ്ങും എത്തിയില്ല. പണി നടക്കുന്ന സ്ഥലത്തെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കുവാൻ ടിപ്പറുകളും മറ്റ് കൊച്ചു വാഹനങ്ങളും വഴി മാറ്റി വിടുവാൻ നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടി എടുക്കാത്തത് കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നതോടു കൂടി ഗതാഗതക്കുരുക്ക് രൂക്ഷമാണ്. റോഡ് സൈഡിലെ ഓടകൾ പണി കഴിഞ്ഞു ആഴ്ചകൾ ആയെങ്കിലും സ്ലാബ് ഇടാത്തത് കാരണം പല വീട്ടുകാർക്കും പുറത്തു ഇറങ്ങുവാൻ കഴിയാത്ത…

Read More