വിദ്യാഭ്യാസ വായ്പ: പത്തനംതിട്ട ജില്ലയില്‍ പരാതി പരിഹാര അദാലത്ത് ഫെബ്രുവരി ഒന്നിന് konnivartha.com : വിദ്യാഭ്യാസ വായ്പകള്‍ നല്‍കുന്നതില്‍ ബാങ്കുകള്‍ പൊതുമാനദണ്ഡം പാലിക്കണമെന്നും അന്യായമായ കാരണങ്ങള്‍ കാണിച്ച് വായ്പ നിരസിക്കരുതെന്നും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. വിദ്യാഭ്യാസ വായ്പകള്‍ ജില്ലയില്‍ അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും നല്‍കുന്നു എന്ന് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കൂടിയ പ്രത്യേക യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. വിദ്യാഭ്യാസ വായ്പാ അപേക്ഷകളില്‍ അര്‍ഹരായവര്‍ക്ക് ആവശ്യമായ തുക അനുവദിക്കുന്നതിനുള്ള പ്രക്രിയ ലഘൂകരിക്കണമെന്നും വായ്പാ നടപടികള്‍ വിദ്യാര്‍ഥികള്‍ക്ക് ലളിതമാക്കി നല്‍കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. വിദ്യാഭ്യാസ വായ്പകള്‍ സംബന്ധിച്ച പരാതി പരിഹാരത്തിനായി ജില്ലയില്‍ ആദാലത്ത് നടത്തണമെന്ന് ആന്റോ ആന്റണി എംപി നിര്‍ദേശിച്ചത് അനുസരിച്ച് ഫെബ്രുവരി ഒന്നിന് അദാലത്ത് നടത്തും. ബാങ്കുകളില്‍ നിക്ഷേപം കൂടുതലുള്ള ജില്ലകളിലൊന്നാണ് പത്തനംതിട്ടയെന്നും ലോണുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ കുറച്ചുകൂടി…
Read More