വിറളി പിടിച്ച കാട്ടാന കല്ലേലി ആദിച്ചന്‍ പാറയില്‍ : മേഖലയിലെ നിരവധി തേക്ക് തൈകള്‍ നശിപ്പിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ന് രാവിലെ ബൈക്ക് യാത്രികനെ ആക്രമിച്ച കാട്ടാന കല്ലേലി ആദിച്ചന്‍ പാറ , വയക്കര , കുമ്മണ്ണൂര്‍ ഭാഗങ്ങളില്‍ മാറി മാറി നിലയുറപ്പിച്ചു . ഇന്ന് രാവിലെ 6 മണിയോട് കൂടിയാണ് കോന്നി കല്ലേലി റോഡിൽ കാട്ടാനയുടെ ആക്രമണം ഉണ്ടായത് ബൈക്ക് യാത്രികനെ കാട്ടാന ആക്രമിക്കുകയും ബൈക്ക് തകര്‍ക്കുകയും ചെയ്തു . വകയാർ നടുവിലത്തു ബെനടിക്ട് ജോർജ്(43) നാണ് പരിക്ക് പറ്റിയത്. വകയാറിലെ വീട്ടിൽ നിന്നും കൊക്കാത്തോട്ടിൽ ടാപ്പിങ്ങിന് പോയതാണ്. കല്ലേലി മേസ്തിരി കാനയുടെ സമീപത്തു വെച്ചു കൊമ്പനാനയുടെ മുന്നിൽ പെട്ടു. ആന ബൈക്ക് ഇടിച്ചു കളഞ്ഞതോടെ ബെനടിക്ട് റോഡിൽ വീണു. ഇയാളുടെ മുകളിലൂടെ ആന അച്ഛൻകോവിൽ ആറ്റിൽ ചാടി വനത്തിൽ കയറി. പരിക്ക് പറ്റിയ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ആറിന് അക്കരെ തേക്ക് കൂപ്പാണ് .അവിടെയാണ് ആന…

Read More