വീടും പരിസരവും ശുചീകരിക്കാം

വീടും പരിസരവും ശുചീകരിക്കാം പ്രളയാനന്തരം വീടും പരിസരവും ശുചീകരിക്കുന്നതിനുള്ള ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍. ഖരമാലിന്യങ്ങളും ജൈവ മാലിന്യങ്ങളും ശാസ്ത്രീയമായ രീതിയില്‍ സംസ്‌കരിക്കുക. ഈച്ചശല്യം ഒഴിവാക്കാന്‍ കുമ്മായവും ബ്ലീച്ചിംഗ് പൗഡറും 4:1 എന്ന അനുപാതത്തില്‍ ചേര്‍ത്ത് ആവശ്യമുള്ള ഇടങ്ങളില്‍ വിതറുക. ആദ്യം ടാങ്കിലും ഓവര്‍ ഹെഡ് ടാങ്കിലും ഉള്ള വെള്ളം ഒഴുക്കി കളയുക. ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ടാങ്കും ഓവര്‍ഹെഡ് ടാങ്കും ഉരച്ച് കഴുകുക. അതിനുശേഷം വെള്ളം നിറയ്ക്കുക. ലിക്വിഡ് ക്ലോറിനേഷന്‍ 1000 ലിറ്റര്‍ ജലത്തില്‍ 20 മി. ലിറ്റര്‍ ദ്രാവക ക്ലോറിന്‍ ചേര്‍ക്കണം. സൂപ്പര്‍ ക്ലോറിനേഷന് ഇരട്ടി അളവില്‍ ദ്രാവകം ഉപയോഗിക്കണം. അര മണിക്കൂറിന് ശേഷം ഉപയോഗിക്കാം. ഡി.സി.എസ് ബ്ലീച്ചിംഗ് ലായനി 10 ലിറ്റര്‍ വെള്ളത്തില്‍ 150 ഗ്രാം ബ്ലീച്ചിംഗ് പൗഡറും സാധാരണ സോപ്പ് പൊടിയും ചേര്‍ക്കുക. കുഴമ്പ് പരുവത്തിലാക്കിയ ശേഷം നന്നായി ഇളക്കുക. അഞ്ച്-പത്ത് മിനിറ്റ്…

Read More