പത്തനംതിട്ട : ആരുമില്ലാതിരുന്ന സമയം സിറ്റൗട്ടിലെ സ്വിച്ച്ബോർഡിന് മുകളിൽ സൂക്ഷിച്ച താക്കോൽ എടുത്ത് വീട്ടിനുള്ളിൽ കടന്ന് സ്വർണവും പണവും മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. കോയിപ്രം തെള്ളിയൂർ വല്യത്ത് വീട്ടിൽ കഴിഞ്ഞമാസം 24 ന് രാവിലെ 9 നും ഉച്ചയ്ക്ക് ഒന്നിനുമിടയിലാണ് മോഷണം നടന്നത്. തെള്ളിയൂർ വല്യത്ത് പുത്തൻ വീട്ടിൽ സുരേഷ് കുമാറിന്റെ മകൻ സന്ദീപ് പി സുരേഷ് (22) ആണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. വീട്ടുടമസ്ഥൻ കൃഷ്ണൻ കുട്ടിയുടെ ഭാര്യ സൗദാമിനി (66) യുടെ 28 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങളും, പേഴ്സിൽ സൂക്ഷിച്ച 1100 രൂപയും എ ടി എം കാർഡുമാണ് ഇയാൾ മോഷ്ടിച്ചത്. ഒന്നര പവൻ മാലയും ഒരു പവൻ അരഞ്ഞാണവും ഒരു പവൻ 100 ഗ്രാം തൂക്കം വരുന്ന മോതിരവും ഉൾപ്പെടെയാണ് മോഷ്ടാവ് കവർന്നത്. ഇന്നലെ സ്റ്റേഷനിലെത്തി വിവരം പറഞ്ഞ…
Read More