konnivartha.com: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സംഘടിപ്പിക്കുന്ന ആഗോള ശ്രവ്യ-ദൃശ്യ വിനോദ ഉച്ചകോടി (WAVES) യുടെ ഭാഗമായി നടത്തിയ XR ക്രിയേറ്റർ ഹാക്കത്തോൺ മത്സര വിജയികളെ പ്രഖ്യാപിച്ചു. അഞ്ച് പ്രമേയങ്ങളിൽ നിന്നായി അഞ്ച് വിജയികളെയാണ് തെരഞ്ഞെടുത്തത്. ഇമ്മേഴ്‌സീവ് ടൂറിസം പ്രമേയത്തിൽ തിരുവനന്തപുരം ആസ്ഥാനമായുള്ള സ്റ്റാർട്ട് അപ്പായ ലൂംഎക്സ്ആർ വിജയികളായി. സാവിയോ മനീഫർ (ലീഡ് യൂണിറ്റി ഡെവലപ്പർ), അവിനാഷ് അശോക് (സ്പേഷ്യൽ ഡിസൈനർ), മിഥുൻ സജീവൻ (യൂണിറ്റി ഡെവലപ്പർ), വിഷ്ണു വിഎസ് (3D ജനറലിസ്റ്റ്) എന്നിവർ അടങ്ങിയ സംഘമാണ് നേട്ടം സ്വന്തമാക്കിയത്. വിനോദ സഞ്ചാരത്തിനും, യാത്രാനുഭവത്തിനും പുതിയ രൂപം പകർന്നു നൽകുന്നതാണ് എക്സ്ആർ ക്രിയേറ്റർ ഹാക്കത്തോണിനായി (എക്സ്ആർസിഎച്ച്) ലൂംഎക്സ്ആർ വികസിപ്പിച്ചെടുത്ത ട്രാവൽ ഗൈഡ്. വീടിന്റെ സുഖസൗകര്യങ്ങളിൽ നിന്നുകൊണ്ടുതന്നെ, ഉപയോക്താക്കൾക്ക് ഒന്നിലധികം സ്ഥലങ്ങൾ വെർച്വലായി കാണാൻ കഴിയും. യാത്രക്കാരെ സംവേദനാത്മകമായി ലക്ഷ്യസ്ഥാനങ്ങൾ മുൻകൂട്ടി കാണാനും, യാത്രാ…
Read More