സന്നിധാനത്തെ വ്യാപാര സ്ഥാപനങ്ങളിൽ അഗ്നിരക്ഷാ സേന മിന്നൽ പരിശോധന നടത്തി

  ​ശബരിമല തീർത്ഥാടന കാലയളവിൽ ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സന്നിധാനത്തെ വ്യാപാര സ്ഥാപനങ്ങളിൽ അഗ്നിരക്ഷാ സേന മിന്നൽ പരിശോധന നടത്തി. സന്നിധാനം സ്പെഷ്യൽ ഓഫീസർ ബിജുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.   ​പരിശോധനയിൽ ചില വ്യാപാര സ്ഥാപനങ്ങളിൽ കാലാവധി കഴിഞ്ഞ അഗ്നിശമന ഉപകരണങ്ങൾ കണ്ടെത്തി. കൂടാതെ, അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കേണ്ട ഫയർ എക്സിറ്റുകൾക്ക് തടസ്സമാകുന്ന രീതിയിൽ സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടു.   ​ഇത്തരം സുരക്ഷാ വീഴ്ചകൾ വരുത്തിയ സ്ഥാപനങ്ങൾക്ക് അടിയന്തരമായി ക്രമീകരണങ്ങൾ പാലിക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാത്ത പക്ഷം കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ​ പരിശോധനയിൽ സന്നിധാനം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ കലേഷ് കുമാർ, ഗ്രേഡ് സ്റ്റേഷൻ ഓഫീസർ സതീഷ് കുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിജു കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ…

Read More