പ്രതീക്ഷയുടെ പുലരി: ഈസ്റ്റർ ആശംസകള്‍

  യേശുവിൻ്റെ ഉയർത്തെഴുന്നേൽപ്പിൻ്റെ ഓർമ്മ പുതുക്കി ഈസ്റ്റർ . ഏത് പീഡനസഹനത്തിനു ശേഷവും പ്രതീക്ഷയുടെ ഒരു പുലരി ഉണ്ടാകുമെന്ന സന്ദേശമാണ് ഓരോ ഈസ്റ്റർ ദിനവും ലോകത്തെ പഠിപ്പിക്കുന്നത്.തിന്മയുടെയും അസത്യത്തിന്റെയും ജയം താൽക്കാലികം ആണെന്നും ഭൂരിപക്ഷത്തോടൊപ്പം വളഞ്ഞവഴികൾ തേടാതെ കഷ്ടങ്ങൾ സഹിച്ചും സത്യത്തിനു വേണ്ടി നില നിൽക്കണം എന്നും ആണ് ഈസ്റ്റർ നമുക്കു നൽകുന്ന രണ്ടു സുപ്രധാന പാഠങ്ങൾ. ഏവര്‍ക്കും കോന്നി വാര്‍ത്തയുടെ ഈസ്റ്റർ ആശംസകള്‍ രാഷ്ട്രപതി ദ്രൗപതി മുർമു എല്ലാ സഹപൗരന്മാർക്കും ഈസ്റ്ററിൻ്റെ പൂർവസായാഹ്നത്തിൽ ആശംസകൾ നേർന്നു. സന്ദേശത്തിൽ രാഷ്ട്രപതി ഇപ്രകാരം പറഞ്ഞു   “ഈസ്റ്റർ ദിനത്തിൽ, എല്ലാ സഹപൗരന്മാർക്കും, പ്രത്യേകിച്ച് ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന ക്രിസ്ത്യൻ സമൂഹത്തിന് എന്റെ ആശംസകളും മംഗളങ്ങളും നേരുന്നു. കർത്താവായ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തെ അനുസ്മരിക്കുന്ന വിശുദ്ധ ഈസ്റ്റർ ഉത്സവം, നിസ്വാർത്ഥ സ്നേഹത്തിന്റെയും സേവനത്തിന്റെയും സന്ദേശം നൽകുന്നു. യേശുക്രിസ്തുവിന്റെ ത്യാഗം നമ്മെ ത്യാഗത്തിന്റെയും…

Read More