സൈപ്രസ് റിപ്പബ്ലിക് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്സിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി 2025 ജൂൺ 15-16 തീയതികളിൽ സൈപ്രസിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തും. രണ്ട് ദശാബ്ദത്തിന് ശേഷമാണ് സൈപ്രസിലേക്ക് ഒരു ഇന്ത്യൻ പ്രധാനമന്ത്രി സന്ദർശനം നടത്തുന്നത്. നിക്കോസിയയിൽ, പ്രസിഡന്റ് ക്രിസ്റ്റോഡൗലിഡ്സുമായി പ്രധാനമന്ത്രി മോദി ചർച്ച നടത്തും. ലിമാസോളിൽ വ്യവസായ പ്രമുഖരെ അഭിസംബോധന ചെയ്യും. ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കാനും മെഡിറ്ററേനിയൻ മേഖലയുമായും യൂറോപ്യൻ യൂണിയനുമായും ഇന്ത്യയുടെ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുമുള്ള ഇരു രാജ്യങ്ങളുടെയും പൊതുവായ പ്രതിജ്ഞാബദ്ധതയെ ഈ സന്ദർശനം ആവർത്തിച്ചുറപ്പാക്കും സന്ദർശനത്തിന്റെ രണ്ടാം പാദത്തിൽ, കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്ഷണപ്രകാരം ജൂൺ 16-17 തീയതികളിൽ നടക്കുന്ന ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാൻ കാനഡയിലെ കനനാസ്കിസിലേക്ക് മോദി പോകും. ജി-7 ഉച്ചകോടിയിൽ തുടർച്ചയായ ആറാമത് തവണയാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. ഉച്ചകോടിയിൽ, ഊർജ്ജ സുരക്ഷ, സാങ്കേതികവിദ്യ, നൂതനാശയം-…
Read More