konnivartha.com: കോന്നി ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റിയുടെ സ്നേഹാലയത്തിൻ്റെ മൂന്നാം നില കെട്ടിടത്തിൻ്റെ ഉദ്ഘാടനവും, ആധുനിക അടുക്കള, ഭക്ഷണശാല എന്നിവയുടെ ശിലാസ്ഥാപനവും നടന്നു. സ്നേഹാലയത്തിൻ്റെ പ്രവർത്തന വിപുലീകരണത്തിൻ്റെ ഭാഗമായി ജോൺ ബ്രിട്ടാസ് എംപിയുടെ ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് സ്നേഹാലയത്തിൻ്റെ മൂന്നാം നില കെട്ടിടം പൂർത്തീകരിച്ചത്. നിലവിൽ 32 കിടപ്പു രോഗികൾക്കാണ് ഇവിടെ സ്വാന പരിന്ത്വന പരിചരണം നൽകുന്നത്. പുതിയ നിലയുടെ ഉദ്ഘാടനത്തോടെ കൂടുതൽ കിടപ്പു രോഗികളെ പരിചരിക്കാനുള്ള സൗകര്യം ഉണ്ടാകും. 716 രോഗികൾക്ക് വീടുകളിലെത്തി സാന്ത്വന പരിചരണം നൽകുന്നുണ്ട്. രോഗികൾക്ക് സൗകര്യപ്രദമായ നിലയിൽ ആധുനിക രീതിയിലുള്ള മെസ് ഹാളും, കിച്ചണും കെ എസ് എഫ് ഇ യുടെ സി എസ് ആർ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സ്നേഹാലയം അങ്കണത്തിൽ നടന്ന ചടങ്ങിൽ മൂന്നാം നില കെട്ടിടം ജോൺ ബ്രിട്ടാസ്…
Read More