konnivartha.com:സർദാർ പട്ടേലിൻ്റെ 150-ാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ആറ്റിങ്ങലിൽ ഏകതാ പദയാത്ര സംഘടിപ്പിച്ചു. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിലെ സ്വാതന്ത്ര്യ സമര സ്മാരകത്തിൽ നിന്നാരംഭിച്ച പദയാത്ര കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള മൈ ഭാരത് സംസ്ഥാന ഡയറക്ടർ എം. അനിൽകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ആറ്റിങ്ങൽ ജ്യോതിസ് സെൻട്രൽ സ്കൂളിൽ പദയാത്ര സമാപിച്ചു. സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനവും എം. അനിൽകുമാർ നിർവ്വഹിച്ചു. യുവജന ശാക്തീകരണത്തിലൂടെ വികസിത ഭാരത സങ്കല്പം എളുപ്പത്തിൽ സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്രസമരകാലത്തു നമ്മുടെ ദേശീയ നേതാക്കെളെല്ലാം അവരുടെ യവൗനമാണ് രാജ്യത്തിനു നൽകിയതെന്നും, അവരുടെ ത്യാഗമാണ് ഇന്ന് നാം അനുഭവിക്കുന്നതെന്നും എം. അനിൽകുമാർ അഭിപ്രായപ്പെട്ടു. സർദാർ പട്ടേലിൻ്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയോടെ ആരംഭിച്ച ചടങ്ങിൽ ആറ്റിങ്ങൽ സബ് ഇൻസ്പെക്ടർ സിതാര മോഹൻ ഏകതാ പ്രതിജ്ഞചെല്ലി കൊടുത്തു. ജ്യോതിസ് ഇൻസ്റ്റിറ്റൂഷൻസ് ചെയർമാൻ എസ്. ജ്യോതിസ്…
Read More