ഹോണ്ട ഹൈനസ് സിബി350 ലെഗസി,  സിബി350ആര്‍എസ് ന്യൂ ഹ്യൂ എഡിഷനുകള്‍ പുറത്തിറക്കി

konnivartha.com/ കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ)  ഹൈനസ് സിബി350 ലെഗസി, സിബി350ആര്‍എസ് എന്നിവയുടെ  പുതിയ പതിപ്പുകള്‍ പുറത്തിറക്കി. ഓള്‍-ല്‍ഇഡി ലൈറ്റിംഗ് സിസ്റ്റം (റൗണ്ട് എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി വിംഗേഴ്സ്, എല്‍ഇഡി ടെയില്‍ ലാമ്പ്) രണ്ട് റെട്രോ മോട്ടോര്‍സൈക്കിളുകളുടെയും സ്റ്റൈലിംഗ് ഘടകത്തെ കൂടുതല്‍ ആകര്‍ഷകമാക്കും. പുതിയ പേള്‍ സൈറന്‍ ബ്ലൂ കളര്‍ വേരിയന്‍റിലാണ് ഹൈനസ് സിബി350 ലെഗസി പതിപ്പ് വരുന്നത്.  1970കളിലെ പ്രശസ്തമായ സിബി350ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇന്ധന ടാങ്കില്‍ പുതിയ ബോഡി ഗ്രാഫിക്സും ലെഗസി എഡിഷന്‍ ബാഡ്ജും ചേര്‍ത്തിട്ടുണ്ട്. സിബി350ആര്‍എസ് ന്യൂ ഹ്യൂ എഡിഷന്‍ സ്പോര്‍ട്സ് റെഡ്, അത്ലറ്റിക് ബ്ലൂ മെറ്റാലിക് നിറങ്ങളിലാണ് വരുന്നത്.  ഹോണ്ട സ്മാര്‍ട്ട്ഫോണ്‍ വോയ്സ് കണ്‍ട്രോള്‍ സിസ്റ്റവുമായി യോജിപ്പിച്ച നൂതന ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രുമെന്‍റ് ക്ലസ്റ്ററിന് പുറമെ, ഒരു അസിസ്റ്റ് സ്ലിപ്പര്‍ ക്ലച്ചും, ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍ (എച്ച്എസ്ടിസി) സംവിധാനവും…

Read More