അനിൽ ആന്‍റണിയ്ക്ക് പിന്നാലെ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി ബിജെപിയിൽ

  konnivartha.com  : കോണ്‍ഗ്രസ് നേതൃത്വത്തിന് കനത്ത തിരിച്ചടി സമ്മാനിച്ച് മുന്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി ബിജെപിയില്‍ ചേര്‍ന്നു. 2014-ൽ തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിന് മുമ്പ് അവിഭക്ത ആന്ധ്രാപ്രദേശിന്റെ അവസാന മുഖ്യമന്ത്രിയായിരുന്ന റെഡ്ഡി, പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് ഈ വർഷം മാർച്ചിൽ കോൺഗ്രസിൽ നിന്ന് രാജിവെച്ചിരുന്നു. ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസും പ്രധാന പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടിയും തമ്മിൽ ശക്തമായ പോരാട്ടം നടക്കാനിരിക്കുന്ന വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപിയിൽ ചേരാനുള്ള കിരണ്‍കുമാര്‍ റെഡ്ഡിയുടെ തീരുമാനം.62 കാരനായ അദ്ദേഹം 2014-ലും കോൺഗ്രസിൽ നിന്ന് രാജിവച്ച് സ്വന്തം പാർട്ടിയായ ‘ജയ് സമൈക്യന്ദ്ര’ രൂപീകരിച്ചെങ്കിലും 2014 ലെ തിരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പിൽ ഒരു സ്വാധീനവും ചെലുത്താനായില്ല. പിന്നീട് 2018ൽ കോൺഗ്രസിൽ ചേർന്നെങ്കിലും ഏറെക്കാലം രാഷ്ട്രീയത്തിൽ നിഷ്‌ക്രിയനായിരുന്നു. മുന്‍ മുഖ്യമന്ത്രി കൂടിയായ റെഡ്ഡിക്ക് കാര്യമായ സ്വാധീനമുള്ള റായലസീമ മേഖലയിൽ ഇദ്ദേഹത്തിന്‍റെ…

Read More