അമിതഭാരം കയറ്റി സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി

  konnivartha.com : പത്തനംതിട്ട ജില്ലയിലെ റോഡുകള്‍ക്കും നിര്‍മാണങ്ങള്‍ക്കും ബലക്ഷയവും തകരാറും ഉണ്ടാകാന്‍ കാരണമാകുന്ന വിധം അമിതഭാരം കയറ്റി സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) കെ. ഹരികൃഷ്ണന്‍ അറിയിച്ചു. അമിതഭാരം കയറ്റി വരുന്ന വാഹനങ്ങളുടെ പെര്‍മിറ്റും അവ ഓടിച്ചു വരുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സും റദ്ദാക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കും. വാഹനത്തിന്റെ ഉടമയ്ക്കും ഡ്രൈവര്‍ക്കും പ്രത്യേകം പിഴ ചുമത്തുന്നതിനു പുറമേയാണിത്. മോട്ടോര്‍ വാഹന നിയമം സംസ്ഥാന സര്‍ക്കാര്‍ ക്രമീകരിച്ചത് അനുസരിച്ച് ഏറ്റവും കുറഞ്ഞത് പതിനായിരം രൂപ വീതമാണ് പിഴ. എന്നാല്‍, മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്‍പാകെ പിഴയടയ്ക്കാത്ത പക്ഷം ഇവ കോടതിയിലേയ്ക്ക് കൈമാറപ്പെടും. കോടതിയുടെ മുന്‍പാകെ ഈ കേസുകള്‍ കൈകാര്യം ചെയ്യപ്പെടുന്നത് കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം ആയതിനാല്‍ പിഴ ഭാരത്തിന് അനുസരിച്ച് ഇരുപതിനായിരം രൂപ മുതല്‍ മുകളിലേയ്ക്ക് ആയിരിക്കും.…

Read More