അരുവാപ്പുലം ഹരിത കർമ്മ സേനയുടെ പണപിരിവിനെതിരെ പ്രതിഷേധം കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് അടച്ചുപൂട്ടൽ മൂലം സാമ്പത്തികമായി കൂടുംബജീവിതങ്ങൾ ബുദ്ധിമുട്ടുമ്പോൾ അരുവാപ്പുലംമേഖലയില് ഹരിത കർമ്മ സേന നിർബന്ധിത പണപിരിവ് നടത്തുന്നതിനെതിരെ പ്രതിഷേധം ശക്തം. പഞ്ചായത്തിലെ വീടുകളിൽ പ്ലാസ്റ്റിക് മാലിന്യം അടക്കം ശേഖരിക്കുന്നതിന് വേണ്ടിയാണ് ഹരിത കർമ്മ സേനയ്ക്ക് രൂപം നൽകിയിരിക്കുന്നത്.എന്നാൽ കഴിഞ്ഞ രണ്ട് വർഷക്കാലമായി കൊവിഡ് മൂലം ജനങ്ങൾ ബുദ്ധിമുട്ടുമ്പോഴും കഴിഞ്ഞ നാൽപ്പത്തഞ്ച് ദിവസത്തെ അടച്ചിടൽ മൂലവും ജനജീവിതം താറുമാറായ അവസ്ഥയിലുമാണ് ഹരിത കർമ്മസേന ഇത്തരത്തിൽ പണപ്പിരിവിനായി രംഗത്ത് എത്തിയിരിക്കുന്നത് എന്നാണ് പൊതുജന ആക്ഷേപം . കൊവിഡ് മൂലം പലരുടേയും തൊഴിൽ നഷ്ടമായ സാഹചര്യത്തിൽ വീടുകൾ തോറും കയറി ഇറങ്ങി മാലിന്യം ശേഖരിച്ചാലും ഇല്ലെങ്കിലും അൻപത് രൂപ വീതം നൽകണമെന്നാണ് സേന ആവശ്യപ്പെട്ടിരിക്കുന്നത്.കൊവിഡ് മൂലം പലർക്കും തൊഴിൽ നഷ്ടമായ സാഹചര്യത്തിൽ പത്ത് രൂപ…
Read More