കഴിഞ്ഞ കുറേ വർഷങ്ങളായി സഹകരണ ബാങ്കുകളെ നിലനിർത്തുവാനായി സർക്കാർ സ്വീകരിച്ചിരിക്കുന്ന ഒരു വികലമായ നയത്തിനാണ് സാക്ഷ്യം വഹിക്കാനായത്. മുൻപ് പെൻഷനേഴ്സിന് അക്കൗണ്ട് ഉള്ള ദേശസാൽകൃത ബാങ്കുകളിൽ നിക്ഷേപിച്ചിരുന്ന പെൻഷൻ തുക ഇപ്പോൾ സഹകരണ സൊസൈറ്റി വഴിയാണ് കെഎസ്ആർടിസി വിതരണം ചെയ്യുന്നത്. ഇതിനാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നതോ വയോധികരായ പെൻഷനേഴ്സും. ഈ ഡിജിറ്റൽ യുഗത്തിൽ Atm, ഓൺലൈൻ ഇടപാടുകൾ നടത്തുവാൻ ആകാത്ത സഹകരണ സൊസൈറ്റി വഴിയാണത്രേ കെഎസ്ആർടിസിയുടെ പെൻഷൻ വിതരണം മുഴുവനും നടന്നുകൊണ്ടിരിക്കുന്നത്. ഇതിലെ ഏറ്റവും വലിയ അപാകത എന്തെന്നുവെച്ചാൽ പെൻഷൻ വന്നു എന്നുള്ളത് പത്രം വായിച്ച് അറിയേണ്ട അവസ്ഥയാണ്. അവരുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ആകുന്ന തുകയുടെ മെസ്സേജുകൾ ലഭ്യമാകുന്ന ഓപ്ഷൻ പോലും ബാങ്കുകളിൽ ഇല്ലത്രെ. കാഴ്ച പരിമിതി ഉള്ളവർ ആരെങ്കിലും പറഞ്ഞു കേട്ട് അറിഞ്ഞാൽ അറിഞ്ഞു എന്നതാണ് നിലവിലെ സ്ഥിതി..പെൻഷൻ തുകയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന…
Read More