കോന്നി : കോന്നി അഗ്നിശമന സേനയുടെയും സിവിൽ ഡിഫെൻസ് വിഭാഗത്തിന്‍റെയും നേതൃത്വത്തിൽ ആരോഗ്യ വകുപ്പും കോന്നി ഗ്രാമപഞ്ചായത്തിനോടും ചേർന്ന് കോന്നിയിലെ വിവിധ വാർഡുകളിൽ കൊതുകു നിവാരണ പ്രവർത്തനങ്ങൾ നടത്തി. കോന്നി മഠത്തിൽകാവിൽ നിന്നും തുടങ്ങി എലിയറയ്ക്കൽ, മാരൂർ പാലം, കോന്നി ടൗണ്, നാരായണപുരം ചന്ത, കോന്നി പോലീസ് സ്റ്റേഷൻ, പയ്യനാമണ്ണിൽ ചന്തയും പരിസര പ്രദേശങ്ങളും, ആമകുന്ന്, മുരിങ്ങമംഗലം എന്നിവിടങ്ങളിൽ കൊതുകു നിവാരണ സ്‌പ്രയിങ്ങും ഫോഗിങ്ങും നടത്തുകയുണ്ടായി. രാത്രി എട്ടു മണിയോട് കൂടി പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു . ശുചീകരണത്തിന് വേണ്ടി വിവിധ സ്ഥാപനങ്ങള്‍ സഹായം ചെയ്തു . കോന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ, പത്താം വാർഡ് മെമ്പർ സുലേഖ, മുൻ മെമ്പർ . എം എസ് ഗോപിനാഥൻ, എട്ടാം വാർഡ് മെമ്പർ മോഹനൻ കാലായിൽ, ഒൻപതാം വാർഡ് മെമ്പർ . മാത്യു പറപള്ളിൽ…
Read More