konnivartha.com : മെഡിക്കൽ വിദ്യാഭ്യാസ പഠനത്തിനായി ജയലക്ഷ്മിക്ക് ബാക്കി തുകയും കൈ മാറി കോന്നി എം എൽ എ അഡ്വ. കെ യു ജനിഷ് കുമാർ. കോളേജിൽ അടയ്ക്കുവാനുള്ള 4 ലക്ഷം രൂപ എം എൽ എ ഓഫീസിൽ വെച്ചു ജയലക്ഷ്മിയ്ക്കു കൈമാറി. അമ്മ രമ ദേവിയും എം.എൽ.എയുടെ എഡ്യൂ കെയർ പദ്ധതി കോ-ഓർഡിനേറ്റർ രാജേഷ് ആക്ളേത്ത് എന്നിവരും ഒപ്പം ഉണ്ടായിരുന്നു. കഷ്ടതകൾക്കു നടുവിൽ നിന്ന് പഠനം നടത്തി മെഡിക്കൽ എൻട്രൻസിൽ റാങ്ക് നേടി അഡ്മിഷൻ ലഭിച്ചിട്ടും പണമില്ലാത്തതിനാൽ പഠിക്കാൻi കഴിയാതിരുന്ന ജയലക്ഷ്മി അർജ്ജുനന് സി.പി.ഐ (എം) സഹായത്താൽ ഇനി ഡോക്ടറാകാം.അരുവാപ്പുലം കോയിപ്രത്ത് മേലേതിൽ അർജ്ജുനൻ്റെയും, രമാദേവിയുടെയും മകളാണ് ജയലക്ഷ്മി. 2021 ൽ എൻട്രൻസ് നേടി പാലക്കാട് ദാസ് മെഡിക്കൽ കോളേജിൽ ജയലക്ഷ്മിയ്ക്ക് അഡ്മിഷൻ ലഭിച്ചിരുന്നു.പലരോടും സഹായം അഭ്യർത്ഥിച്ചെങ്കിലും പണം ലഭിക്കാത്തതിനാൽ കോളേജിൽ ചേരാൻ കഴിഞ്ഞില്ല.…
Read More