കോന്നി-ആനക്കൂട് റോഡ് ഉയർത്തി ലെവൽ ചെയ്യുന്ന പ്രവർത്തിയുടെ പുരോഗതി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ സന്ദർശിച്ച് വിലയിരുത്തി. ഈ ഭാഗത്ത് പരമാവധി വീതിയിൽ റോഡ് ടാർ ചെയ്യണമെന്ന് എം.എൽ.എയുടെ നിർദ്ദേശം. KONNIVARTHA.COM : കോന്നി – ചന്ദനപള്ളി റോഡിൽ കോന്നി മുതൽ താലൂക്ക് ആശുപത്രി വരെയുള്ള ഭാഗം ഉയർത്തി ലെവൽ ചെയ്ത് നിർമ്മിക്കുന്ന പ്രവർത്തികൾ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ സന്ദർശിച്ചു. ജനപ്രതിനിധികളോടും,പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരോടുമൊപ്പമാണ് എം.എൽ.എ സന്ദർശനം നടത്തിയത്. റോഡ് ഉയർത്തുമ്പോൾ വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാനുള്ള പ്രത്യേക ശ്രദ്ധയുണ്ടാകണമെന്ന് എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കി. കോന്നിയിൽ ഏറ്റവുമധികം ഗതാഗത തിരക്കുള്ള റോഡാണ് ആനക്കൂട് റോഡ്. മിനി സിവിൽ സ്റ്റേഷൻ, താലൂക്ക് ആശുപത്രി, ഇക്കോ ടൂറിസം സെൻ്റർ, കോന്നി വലിയപള്ളി ഉൾപ്പടെ നിരവധി സ്ഥാപനങ്ങൾ ഈ റോഡിലാണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ പരമാവധി വീതിയിൽ റോഡ് ടാർ ചെയ്യണമെന്ന്…
Read More