konnivartha.com : കോന്നി ഇളകൊള്ളൂര്‍ സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് പള്ളിക്ക് സമീപം കെ എസ് ആര്‍ ടി സിയും കാറും കൂട്ടിയിടിച്ചു .നിയന്ത്രണം വിട്ട കെ എസ് ആര്‍ ടി സി സമീപത്തുള്ള പള്ളിയുടെ കമാനം ഇടിച്ചു തകര്‍ത്തു . അപകടത്തിൽ 16 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇരു വാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍, ബസില്‍ മുന്‍ സീറ്റില്‍ ഉണ്ടായിരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് ആണ് പരുക്ക്. ബസിലെ മറ്റു യാത്രികര്‍ക്കും പരുക്കുണ്ട്. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . മൂന്നു പേരുടെ നില അല്‍പ്പം ഗുരുതരമായതിനാല്‍ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകും പത്തനംതിട്ട നിന്നും വന്ന കെ എസ് ആര്‍ ടി സി ബസ്സ് കാറിലേക്ക് വന്നു ഇടിക്കുകയായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു .പത്തനംതിട്ടയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെ.എസ്ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസും…
Read More