കോന്നി എം എല്‍ എ യുടെ കനിവും കാത്ത് കലഞ്ഞൂർ പഞ്ചായത്ത് എലിക്കോട് നിവാസികൾ

  കലഞ്ഞൂര്‍ :കലഞ്ഞൂർ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ കൂടി കടന്നു പോകുന്ന രണ്ടു കിലോമീറ്റർ മാത്രം ദൂരമുള്ള തറമേൽപടി- സർമുക്ക് (AVT ചാപ്പൽ ജംഗ്ഷൻ) റോഡിന്‍റെ അറ്റകുറ്റപണികള്‍ക്ക് വേണ്ടി കോന്നി എം എല്‍ എ അഡ്വ ജനീഷ് കുമാറിന്‍റെ വികസന ഫണ്ടില്‍ നിന്നും തുക അനുവദിക്കണം എന്നു നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചു . മണ്ഡലത്തിലെ മറ്റ് 19 റോഡുകളുടെ അറ്റകുറ്റപണികള്‍ക്ക് വേണ്ടി 20 കോടി രൂപയോളം കഴിഞ്ഞ ദിവസം എം എല്‍ എ അനുവദിച്ചിരുന്നു . എന്നാല്‍ ഏറെ തകര്‍ന്ന തറമേൽപടി- സർമുക്ക് (AVT ചാപ്പൽ ജംഗ്ഷൻ) റോഡിന്‍റെ അറ്റകുറ്റപണികള്‍ക്ക് തുക വകയിരുത്തിയില്ല . അടുത്ത പദ്ധതിയില്‍ ഈ റോഡ് വികസനത്തിന് തുക അനുവദിക്കണം എന്നു നാട്ടുകാര്‍ അപേക്ഷിക്കുന്നു . ദിവസവും നൂറു കണക്കിന് ലോറികളും സ്വകാര്യ വാഹനങ്ങളും സഞ്ചരിക്കുന്ന റോഡാണ് തകർന്നു തരിപ്പണമായി കിടക്കുന്നത്. ഏകദേശം…

Read More