കോന്നി കെ എസ് ആർ ടി സി യാഡ് നിർമാണത്തിന് ഒരു കോടി രൂപാ കൂടി അനുവദിക്കും: മന്ത്രി ആന്റണി രാജു

  KONNIVARTHA.COM : കോന്നി കെ എസ് ആർ ടി സി ഡിപ്പോ യാഡ് നിർമ്മാണത്തിനായി ഒരു കോടി രൂപാ കൂടി അനുവദിക്കുമെന്ന് ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്ആര്‍ടിസി കോന്നി ഡിപ്പോ പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്നോടിയായുള്ള യാഡ് നിര്‍മാണത്തിന്റെ ഉദ്ഘാടനം കോന്നി ചന്ത മൈതാനിയില്‍ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സാമ്പത്തിക ബുദ്ധിമുട്ടു കാരണം യാഡിൻ്റെ നിർമാണ പ്രവർത്തനം നിലയ്ക്കുകയില്ല. പത്തനാപുരം ഡിപ്പോയിൽ നിന്ന് കോന്നി മെഡിക്കൽ കോളജിലേക്ക് കോന്നി, ആനകുത്തി വഴി ജനുവരി 31 മുതൽ കെ എസ് ആർ ടി സി പുതിയ സർവീസ് ആരംഭിക്കും. മാങ്കോട്, എലിക്കോട്, അതിരുങ്കൽ, കോന്നി, ആനകുത്തി വഴിയാണ് ബസ് സർവീസ് നടത്തുക.   കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം യാഥാർഥ്യമായി. തൊഴിലാളികളിൽ വിശ്വാസമർപ്പിച്ചാണ് ഗതാഗത വകുപ്പ് മുൻപോട്ടു പോകുന്നത്. ഏപ്രിൽ മുതൽ ഗ്രാമ വണ്ടി…

Read More