പ്രവർത്തകർക്ക് ആത്മവിശ്വാസവും ആവേശവും നിറച്ച് കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭരിക്കും .കർണാടകയിലെ വിജയം വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ ഊർജമാകും നൽകുക. കർണാടകയിൽ കോൺഗ്രസ് സർക്കാരില്‍ ആരാകും മുഖ്യമന്ത്രിയെന്നുള്ള ചര്‍ച്ച തുടങ്ങി . സിദ്ധരാമയ്യയുടേയും ഡികെ ശിവകുമാറിന്റേയും പേരുകൾ തന്നെയാണ് ഉയർന്നു കേൾക്കുന്നത് കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടിയിരുന്നത് .കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഇത് മറികടന്നു . ബി ജെ പിയ്ക്ക് ഏറ്റ വലിയ തിരിച്ചടിയാണ് കര്‍ണാടകയില്‍ ഉണ്ടായത് . 5.3 കോടി വോട്ടര്‍മാരാണ് കർണാടകത്തിന്റെ വിധിയെഴുതിയത്.കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ കനകപുരയിൽ ഒരുലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കർണാടകയിലെ 224 മണ്ഡലങ്ങളിലേക്ക് ഈ മാസം 10നാണ് തിരഞ്ഞെടുപ്പ് നടന്നത്.മംഗളൂരു മണ്ഡലത്തിൽ അഞ്ചാം തവണയും മലയാളിയായ കോൺഗ്രസിന്റെ യു ടി ഖാദർ ഫരീദിന് വിജയം. 40361 വോട്ടുകളാണ് ഖാദർ നേടിയത്. എതിർ സ്ഥാനാർത്ഥിയായ…
Read More