ജില്ലയിലെ ക്ഷീര കര്‍ഷകരുടെ സംരക്ഷണം, പാല്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ജില്ലാ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന 1.42 കോടി രൂപയുടെ പദ്ധതികളുടെ ജില്ലാതല വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വിവിധ ഗ്രാമപഞ്ചായത്തുകള്‍ മുഖേന ക്ഷീരകര്‍ഷകര്‍ക്ക് പാലിനു സബ്സിഡി ഇനത്തില്‍ 1.10 കോടി രൂപയും, തെരഞ്ഞെടുക്കപ്പെട്ട 16 ക്ഷീര സഹകരണസംഘങ്ങള്‍ക്ക് റിവോള്‍വിംഗ് ഫണ്ട് ഇനത്തില്‍ 32 ലക്ഷം രൂപയും നല്‍കുന്ന പദ്ധതികളാണ് തുടങ്ങിയത്. ജില്ലാപഞ്ചായത്തിന്റെ 16 ഡിവിഷനുകളിലെയും തെരഞ്ഞെടുക്കപ്പെട്ട ഒരോ ക്ഷീരസഹകരണസംഘത്തിനും രണ്ട് ലക്ഷം രൂപ വീതമാണ് വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ ക്ഷീരമേഖലയെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്ന വിധത്തില്‍ സര്‍ക്കാര്‍ പല നടപടികളും സ്വീകരിച്ചു വരുകയാണെന്നും ജില്ലാ പഞ്ചായത്ത് ഇതിനൊരു കൈത്താങ്ങായി പ്രവര്‍ത്തിക്കുകയാണെന്നും പ്രസിഡന്‍് പറഞ്ഞു. കൂടുതല്‍ ക്ഷീരസംഘങ്ങള്‍…
Read More