ട്രാന്‍സ്ഫോര്‍മറുകളുടെ അപകടാവസ്ഥ: കെഎസ്ഇബി – കെ എസ് ടി പി    ഉന്നതാധികാരികള്‍ സ്ഥലം സന്ദര്‍ശിക്കും

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയോരങ്ങളില്‍ സ്ഥിതിചെയ്യുന്ന ട്രാന്‍സ്ഫോര്‍മറുകളുടെ അപകടാവസ്ഥ പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കാന്‍ കെഎസ്ഇബി – കെഎസ്ടിപി  ഉന്നതാധികാരികള്‍ സ്ഥലം സന്ദര്‍ശിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ തീരുമാനമായി. കെഎസ്ടിപി റോഡ് നിര്‍മാണത്തോട് അനുബന്ധിച്ചുണ്ടായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് എംഎല്‍എ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. ചെത്തോംകര, മന്ദമരുതി, മക്കപ്പുഴ, വലിയപറമ്പില്‍ പടി, കാവുങ്കല്‍ പടി, പഴവങ്ങാടിക്കര സ്‌കൂള്‍പടി, ട്രഷറി പടി, എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ട്രാന്‍സ്ഫോമറുകളെ സംബന്ധിച്ച് താലൂക്ക് വികസന സമിതിയില്‍  നേരത്തെ പരാതിയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു കമ്മീഷനെ വച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഇത് നടപ്പാക്കിയോ എന്ന് യോഗം പരിശോധിച്ചു. ട്രാന്‍സ്ഫോര്‍മറുകള്‍ മാറ്റി സ്ഥാപിക്കാന്‍ സ്ഥലപരിമിതിയുടെ പ്രശ്നമാണ് അധികൃതര്‍ ഉന്നയിച്ചത്. അവശേഷിക്കുന്ന ട്രാന്‍സ്ഫോമറുകള്‍ സുരക്ഷിതസ്ഥാനത്ത് ആക്കുന്നതിനാണ് വകുപ്പ് തല പരിശോധന നടത്താന്‍ ആവശ്യപ്പെട്ടത്. ഇട്ടിയപ്പാറ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ കെഎസ്ഇബി കരാറുകാരന്‍ നിക്ഷേപിച്ചിരിക്കുന്ന മണ്ണ് അഞ്ച് ദിവസത്തിനകം…

Read More