ദേശീയ ലോക് അദാലത്ത് ഡിസംബര്‍ 13ന്

konnivartha.com; കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി,പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലയിലെ വിവിധ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 13ന് ദേശീയ ലോക് അദാലത്ത് നടത്തും. ജില്ലാ കോടതി സമുച്ചയത്തിലും തിരുവല്ല, റാന്നി, അടൂര്‍ കോടതി സമുച്ചയങ്ങളിലുമാണ് അദാലത്ത്. ജില്ലയിലെ വിവിധ ദേശസാല്‍കൃത ബാങ്കുകളുടെ പരാതികള്‍, കോടതിയുടെ പരിഗണനയിലില്ലാത്ത വ്യക്തികളുടെ പരാതികള്‍, ജില്ലാ- താലൂക്ക് നിയമ സേവന അതോറിറ്റി മുമ്പാകെ നല്‍കിയ പരാതികള്‍, നിലവില്‍ കോടതിയില്‍ പരിഗണനയിലുള്ള സിവില്‍ കേസുകള്‍, ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍, മോട്ടോര്‍ വാഹന അപകട തര്‍ക്കപരിഹാര കേസുകള്‍, ബിഎസ്എന്‍എല്‍ , വാട്ടര്‍ അതോറിറ്റി, വൈദ്യുതി ബോര്‍ഡ്, രജിസ്‌ട്രേഷന്‍ വകുപ്പ് , ആര്‍ റ്റി ഓഫീസ് കേസുകള്‍, കുടുംബ കോടതിയില്‍ പരിഗണനയിലുള്ള കേസുകള്‍ എന്നിവ പരിഗണിക്കും. വിവരങ്ങള്‍ക്ക് അതത് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുമായി ബന്ധപ്പെടണം. ഫോണ്‍…

Read More